CinemaGeneralMollywoodNEWS

ജോഷി – മമ്മൂട്ടി – ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളുടെ ബോക്സ് ഓഫീസ് ചരിത്രം ഇങ്ങനെ!

ഫാമിലിക്കും ഹ്യൂമറിനും തുല്യ പ്രാധന്യം നല്‍കിയ സിനിമ ലോഹിതദാസിന്റെ സ്ഥിരം രചനാ ശൈലിയില്‍ നിന്ന് വേറിട്ട്‌ നിന്ന ചിത്രമായിരുന്നു

ജോഷി -മമ്മൂട്ടി – ലോഹിതദാസ് കൂട്ടുകെട്ട് മലയാളത്തിന് പരിമിതമായ സിനിമകളാണ് സമ്മാനിച്ചതെങ്കിലും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി ഓടി എന്നതാണ് ബോക്സ് ഓഫീസ് ചരിത്രം.

1989-ല്‍ പുറത്തിറങ്ങിയ ‘മഹായാനമാണ്’ മമ്മൂട്ടി -ലോഹി -ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ സിനിമ. ‘ചന്ദ്രന്‍'(ചന്ദ്രു) എന്ന ഗൗരവമേറിയ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞു നിന്ന സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ലോഹിതദാസിന്റെ സ്ഥിരം ട്രാക്കില്‍ നിന്ന് മാറി മറ്റൊരു കഥാ പാശ്ചാത്തലതിന്റെ പിന്‍ ബലത്തോടെ അവതരിപ്പിച്ച സിനിമ ചിത്രത്തിലെ നായികയായ സീമയ്ക്ക് കൂടി തുല്യ പ്രാധാന്യം നല്‍കിയിരുന്നു.

മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കൂട്ടുകെട്ട് ‘കുട്ടേട്ടന്‍’ എന്ന കോമഡി സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മഹായാനത്തില്‍ നിന്ന് ഒരു മഹാ നടന്റെ മികവോടെ മമ്മൂട്ടി കുട്ടേട്ടനായി വിലസിയപ്പോള്‍ ആ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഫാമിലിക്കും ഹ്യൂമറിനും തുല്യ പ്രാധന്യം നല്‍കിയ സിനിമ ലോഹിതദാസിന്റെ സ്ഥിരം രചനാ ശൈലിയില്‍ നിന്ന് വേറിട്ട്‌ നിന്ന ചിത്രമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ കുട്ടേട്ടന്‍ ലോ ബജറ്റില്‍ ചെയ്ത സിനിമ കൂടിയായിരുന്നു.

അതേ വര്‍ഷം തന്നെ ‘കൗരവര്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്തു കൊണ്ട് ജോഷി – മമ്മൂട്ടി -ലോഹിതാദാസ് കൂട്ടുകെട്ട് മലയാളത്തിലെ കരുത്തുറ്റ ടീമായി മാറുകയും ചെയ്തു. ‘കൗരവര്‍’ എന്ന സിനിമ നല്‍കിയ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ ടീം വീണ്ടും ഒന്നിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് മലയാളത്തിന്റെ ഈ ഭാഗ്യകൂട്ടുകെട്ട് കൗരവര്‍ എന്ന സിനിമയോടെ ബൈ പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button