നവരാത്രിയോട് അനുബന്ധിച്ച് അശ്ലീല ചുവയോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെല്ലാം പോണ് ഹബ്ബുകളാണ് എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.
അശ്ലീല ചുവയുള്ള ചിത്രങ്ങൾ ഇറോസ് നൗ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇറോസ് നൗ നവരാത്രി ആഘോഷത്തെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയർന്നിരുന്നു. ”ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രങ്ങള്‍ വ്യക്തിപരമായി കാണാന്‍ സാധിക്കുന്നതായി മാറുമ്ബോള്‍ ലൈംഗികമായ രംഗങ്ങള്‍ കൂടുതലായി വരുന്നു. കലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലെ ഏറ്റവും വലിയ അപകടം ഇതാണ്. എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും പോണ് ഹബ്ബാല്ലാതെ മറ്റൊന്നുമല്ല. നാണക്കേട്” – എന്നായിരുന്നു കങ്കണ കുറിച്ചത്.
Post Your Comments