CinemaLatest NewsNEWS

എന്ത് വന്നാലും ബിജെപിയിലേക്ക് മകൻ വിജയ് പോകില്ല; തീരുമാനം വ്യക്തമാക്കി നടന്റെ പിതാവ്

ഇത് നിഷേധിച്ച് ചന്ദ്രശേഖർ തന്നെ ഇപ്പോൾ എത്തിയിരിയ്ക്കുകയാണ്

വർഷങ്ങളായി സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്, തമിഴ് സൂപ്പർതാരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, എന്നാൽ ഇത് നിഷേധിച്ച് ചന്ദ്രശേഖർ തന്നെ ഇപ്പോൾ എത്തിയിരിയ്ക്കുകയാണ്.

എന്ത് വന്നാലും ബിജെപിയിൽ ചേരില്ലെന്ന് എസ്.എ ചന്ദ്രശേഖർ പറഞ്ഞതായാണ് റിപ്പോർട്ട്. അത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ 2017–ൽ പുറത്തിറങ്ങിയ വിജയ് മെർസൽ എന്ന ചിത്രം വലിയ വിവാദമായിരുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനും ആരോഗ്യ വ്യവസ്ഥയ്ക്കും എതിരെ ചിത്രത്തിൽ പരാമർശം ഉണ്ടായി എന്ന് ആരോപിച്ച് വിജയ്ക്കെതിരെ വിമർശനം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button