GeneralLatest NewsNEWSTollywood

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ ചിരുവിനെ മരുമകനായി സ്വീകരിച്ചത്; മേഘ്‌ന രാജിന്റെ കുഞ്ഞ് ജനിച്ച ഈ ദിവസത്തിന്റെ പ്രത്യേകത പങ്കുവച്ചു സുന്ദര്‍ രാജ്

ജൂനിയര്‍ ചിരജ്ജീവിയെ കൈയ്യിലെടുത്ത് അനുജന്‍ ധ്രുവ് സര്‍ജ്ജ നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ കഴിയുമ്പോഴും ജീവിതത്തിൽ സന്തോഷത്തിന്റെ വെളിച്ചവുമായി ഒരു കുഞ്ഞാതിഥി എത്തിയിരിക്കുകയാണ്. ചിരഞ്ജീവി സർജ മരണപ്പെടുമ്ബോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോൾ ജൂനിയര്‍ ചിരജ്ജീവിയെ കൈയ്യിലെടുത്ത് അനുജന്‍ ധ്രുവ് സര്‍ജ്ജ നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഒക്ടോബര്‍ മാസം ചിരജ്ജീവി സര്‍ജ്ജയുടെ കുടുംബത്തിനു ഏറെ പ്രിയപ്പെട്ടതാണ്. ചിരജ്ജീവി സര്‍ജ്ജ ജനിച്ചതും അനുജന്‍ ധ്രുവ് സര്‍ജ്ജ ജനിച്ചതും ഒക്ടോബര്‍ മാസത്തിലാണ്. ഇപ്പോള്‍ ഇതാ ജൂനിയര്‍ ചിരജ്ജീവി എത്തിയിരിക്കുന്നതും ഒക്ടോബര്‍ മാസത്തില്‍ തന്നെ. എന്നാൽ ഒക്ടോബര്‍ 22 എന്ന ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി മേഘ്‌ന രാജിന്റെ ജീവിതത്തിലുണ്ട്.

read also:നിനക്കൊപ്പം എന്നും ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു,മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരി; അര്‍ജ്ജുന്‍ അശോകിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി ആസിഫ് അലി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒക്ടോബര്‍ 22 നാണ് മേഘ്‌ന രാജിന്റെയും ചിരജ്ജീവി സര്‍ജ്ജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ മേഘ്‌ന രാജിന്റെ അച്ഛന്‍ സുന്ദര്‍ രാജാണ് ഇക്കാര്യം പറഞ്ഞത്. ‘ഇതിനെയാണ് വിധി എന്ന് പറയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ ചിരുവിനെ മരുമകനായി സ്വീകരിച്ചത്. അതേ ദിവസം വീണ്ടും ഒരിക്കല്‍ കൂടെ ഈ ലോകത്തേക്ക് അവനെ സ്വീകരിയ്ക്കുന്നു’- സുന്ദര്‍ രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button