CinemaKeralaLatest NewsNEWS

ബാല്യകാല ജീവിതം അനാഥാലയത്തിൽ , 20 വയസില്‍ വിവാഹം, സ്‌നേഹമോ സംരക്ഷണമോ ലഭിക്കാതെ ദുരന്തമായി തീർന്ന ദാമ്പത്യം; വേർപിരിയലിന് ശേഷം നാൽപ്പതുകളിൽ സംവിധായകനുമായി പ്രണയം; നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ സംഭവബഹുലമായ ജീവിതം

വിവാഹശേഷം ഡബ്ബിങ്ങ് ഉപേക്ഷിച്ച്‌ കുടുംബിനിയാകാനായിരുന്നു ഭാഗ്യലക്ഷ്മിയുടെ തീരുമാനം പക്ഷേ വിവാഹം ദുരന്തമായി അവസാനിക്കുകയായിരുന്നു

നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ആക്ഷേച്ചിരുന്ന വിജയ് നായരെ കയ്യേറ്റം ചെയ്ത കേസിൽ വിവാദ കുരുക്കിലായിരിയ്ക്കുകയാണ് ഡബ്ബിംങ് ആർട്ടിസ്റ്റായ ഭാ​ഗ്യലക്ഷ്മി.

വർഷങ്ങൾക്ക് മുൻപ് സ്വരഭേദങ്ങൾ എന്ന ആത്മകഥയിൽ തന്റെ ജീവിതത്തെക്കുറിച്ചു ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. മൂന്നാം വയസ്സിൽ അച്ഛന്‍ മരിച്ചതിന് പിന്നാലെ ചേട്ടനും ചേച്ചിക്കുമൊപ്പം അനാഥാലയത്തില്‍ ജീവിക്കേണ്ടിവന്നു. മൂന്നുവര്‍ഷം അനാഥാലത്തില്‍ കഴിഞ്ഞ ഭാഗ്യലക്ഷ്മിയെയും ചേട്ടന്‍ ഉണ്ണിയെയും പിന്നീട് വല്യമ്മ മദ്രാസിലേക്ക് കൊണ്ടുപോയി. ചേച്ചിയെ ചെറിയമ്മയും കൊണ്ടുപോയി.

എന്നാൽ ഡല്‍ഹിയില്‍ നിന്നും കാന്‍സര്‍ ബാധിതയായി തിരികേ എത്തിയ അമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി 11വയസുള്ള ഭാഗ്യലക്ഷ്മിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അക്കാലത്ത് നടി ശാരദയെ മലയാളം പഠിപ്പിച്ചിരുന്ന വല്യമ്മ വഴി പത്തുവയസുള്ളപ്പോള്‍ ഭാഗ്യലക്ഷ്മി ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡബ്ബ് ചെയ്ത് തുടങ്ങി. അരക്ഷിതമായ ബാല്യ കൗമാരങ്ങളിലൂടെ കടന്നുവന്ന ഭാഗ്യലക്ഷ്മി 20 വയസില്‍ വിവാഹം കഴിച്ച്‌ സുരക്ഷിതമായിടം കണ്ടെത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു.

അതിനായി ചെന്നൈയിൽ ഡബ്ബിങ്ങ് ഉപജീവനമാക്കാമെന്ന് അവര്‍ തീരുമാനിച്ചു. ഇതിനിടയിലാണ് താരം തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞെത്തിയത്. അയാളോട് തന്റെ പശ്ചാത്തലമെല്ലാം ഭാഗ്യം പറഞ്ഞിരുന്നു. ഒപ്പം നന്നായി മനസിലാക്കിയിട്ട് മതി വിവാഹമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതും അയാള്‍ക്ക് സമ്മതമായിരുന്നു. എന്നാൽ കുടുബത്തിലെ ചില പ്രശ്നങ്ങൾ കാരണം ഭാഗ്യത്തിന് വീട് വിട്ടു ഇറങ്ങേണ്ടി വന്നു. വിവാഹശേഷം ഡബ്ബിങ്ങ് ഉപേക്ഷിച്ച്‌ കുടുംബിനിയാകാനായിരുന്നു ഭാഗ്യലക്ഷ്മിയുടെ തീരുമാനം പക്ഷേ വിവാഹം ദുരന്തമായി അവസാനിക്കുകയായിരുന്നു.

ഭാ​ഗ്യലക്ഷ്മി ആഗ്രഹിച്ചത് പോലെ സ്‌നേഹമോ സംരക്ഷണമോ ഒന്നും ഭര്‍ത്താവില്‍നിന്നുണ്ടായില്ല. പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ നിര്‍ദേശമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്. പക്ഷേ ഭാഗ്യ ലക്ഷ്മിക്ക് അതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ അവര്‍ വീണ്ടും ഡബ്ബിങ്ങ് ഭാഗ്യം തുടങ്ങി. ഇതിനിടിയില്‍ ഭര്‍ത്താവ് ഒരു സിനിമയെടുത്തതിന്റെ ബാധ്യതകളും ഭാഗ്യലക്ഷ്മിക്ക് തലയിലായി. വീട്ടിലെ അന്തരീക്ഷം കുട്ടികളെ ബാധിച്ച്‌ തുടങ്ങിയതോടെ മക്കളോട് ആലോചിച്ച്‌ ബന്ധംപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം നാല്പതുകളില്‍ ഒരു സംവിധായകനുമായി പ്രണയമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button