GeneralLatest NewsMollywoodNEWS

നിനക്കൊപ്പം എന്നും ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു,മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരി; അര്‍ജ്ജുന്‍ അശോകിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി ആസിഫ് അലി

നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച്‌ അഭിമാനം തോന്നുന്നു

യുവതാരനിരയില്‍ ശ്രദ്ധേയനായ ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സുഹൃത് ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആസിഫ് നടൻ ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജ്ജുന്റെ ഭാര്യ നികിതയെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അര്‍ജുന്‍ അശോകും ഭാര്യ നിഖിതയും പ്രണയിച്ചു വിവാഹിതരായവരാണ്. നിഖിതയ്ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് ആസിഫിന്റെ പോസ്റ്റ്.

READ  ALSO:അവന്റെ നെഞ്ചിൽ കെട്ടിപിടിച്ചു അലമുറയിട്ട ഒരു ഗർഭിണി, പ്രിയതമൻ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു

”നമ്മള്‍ ഒരുമിച്ചുള്ള ചിത്രങ്ങളില്‍ എനിക്കേറെ പ്രിയപ്പെട്ടതാണ് ഇത്. നമ്മളൊരുമിച്ചുള്ള ആദ്യത്തെ ഫോട്ടോ ഇതാണെന്നാണ് തോന്നുന്നത്. കുട്ടിക്കാലം മുതലേ തന്നെ നിന്നെ അറിയാവുന്നത് പോലെയാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച്‌ അഭിമാനം തോന്നുന്നു” ആസിഫ് അലി കുറിച്ചു. മറ്റൊരു അമ്മയില്‍നിന്നുള്ള സഹോദരി എന്നും ഹാഷ്ടാഗായി ആസിഫ് ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button