GeneralLatest NewsMollywoodNEWS

എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി; ഉണ്ണി മുകുന്ദന്‍

വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക,

മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ വിവാഹത്തെയും വധുവിനെയും കുറിച്ച്‌ മനസ്സുതുറക്കുന്നു. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ലെന്നു പറഞ്ഞ താരം പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണെന്നും നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായവും തനിക്കില്ലെന്നും വ്യക്തമാക്കി. ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

read also:ദേവിയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു; ലക്ഷ്മി ബോംബിനെതിരെ ഹിന്ദുസേന പരാതി നല്‍കി

വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. പുരുഷനേക്കാള്‍ സ്ത്രീകള്‍ കരുത്തരാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മള്‍ട്ടി ടാസ്‌കിങ് അവര്‍ക്ക് സാധ്യമാകുന്നത്. എന്റെ അമ്മ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികള്‍ക്കെങ്കിലും അവര്‍ ട്യൂഷനെടുക്കും. ട്യൂഷന്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും” ഉണ്ണി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button