സിനിമാ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച പൈറസി വെബ് സൈറ്റായ തമിഴ് റോക്കേഴ്സ്സിനു പൂട്ട് വീണു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ്, മലയാളം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലേയും പുതിയ ചിത്രങ്ങളുടെ വ്യാജന് തമിഴ്റോക്കേഴ്സ് പുറത്തിറക്കാറുണ്ട്. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ സിനിമകളുടേയും വ്യാജപതിപ്പ് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തിറങ്ങിയതോടെയാണ് പിടിവീണത്. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുന്‍നിര്‍ത്തി ആമസോണ്‍ ഇന്റര്‍നാഷനല്‍ നല്കിയ പരാതികളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
READ ALSO:എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി; ഉണ്ണി മുകുന്ദന്
ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവ തമിഴ്റോക്കേഴ്സില്‍ എത്തിയിരുന്നു. എന്നാൽ ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഫോര്‍ അസ്സൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ് രജിസ്ട്രിയില്‍ (ഐസിഎഎന്എന്) നിന്ന് തമിള്‍റോക്കേഴ്സിനെ നീക്കിയിരിക്കുകയാണ് ഇപ്പോൾ. അതോടെ സൈറ്റ് അപ്രത്യക്ഷമായി . ഡൊമൈന്‍ സസ്പെന്‍ഡ് ചെയ്തതോടെ തമിഴ്റോക്കേഴ്സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്സൈറ്റിനു റജിസ്റ്റര്‍ ചെയ്യാനാകില്ല. ഇതോടു കൂടി തമിഴ്റോക്കേഴ്സ് എന്ന പേരു തന്നെ ഇന്റര്‍നെറ്റ് ലോകത്തുനിന്നു അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.
Post Your Comments