എല്ലാ അച്ഛൻമാർക്കും അവരുടെ മകൾ ഒരു കുഞ്ഞ് രാജകുമാരിയാണ്. എന്ത് പ്രതിസന്ധിയുണ്ടായാലും തങ്ങളുടെ മാലാഖ കുരുന്നിനെ അവർ ചേർത്ത് നിർത്തും.
ഇത്തരമൊരു കഥയാണ് മാപ്പിളപ്പാട്ടുകാരൻ സലീം കോടത്തൂർ പങ്കുവയ്ക്കുന്നത്. പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ…..ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം കണ്ട് സന്തോഷിച്ചുവെന്നാണ് സലീം പറയുന്നത്.
കുറിപ്പ് വായിക്കാം….
HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..
അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ
Post Your Comments