മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ചർച്ച. പ്രാർഥന ഇന്ദ്രജിത്തിന്റെ ആദ്യ ഹിന്ദി സിനിമാ ഗാനത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
‘എത്ര സുന്ദരമായ പാട്ടാണ് പാത്തൂ! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ അംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌രെ…’.– പാട്ട് പങ്കുവച്ച് പൃഥ്വി കുറിച്ചു.
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ..’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയിരിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മൂത്ത മകളായ പ്രാർഥന പാടിയിട്ടുണ്ട്. ആദ്യമായാണ് പ്രാർഥന ബോളിവുഡിൽ പാടുന്നത്
Leave a Comment