CinemaGeneralMollywoodNEWS

മോഹന്‍ലാലുമായി നില്‍ക്കുമ്പോള്‍ രണ്ടുപേരും മികച്ചതാവാന്‍ കാരണം: നെടുമുടി വേണു പറയുന്നു

ആ നിലയ്ക്ക് വളരെ ഫ്രീ ആയിട്ട് ഇടപഴകാന്‍ പറ്റുന്ന നടനാണ് മോഹന്‍ലാല്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ എന്ത് കൊണ്ട് ഇത്രത്തോളം തങ്ങളുടെ കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നു എന്നതിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ സീനിയര്‍ താരം നെടുമുടി വേണു. മോഹന്‍ലാലുമായുള്ള പരസ്പര ബഹുമാനം തന്നെയാണ് അതിന്റെ കാരണമെന്നും, തനിക്കൊപ്പം അഭിനയിക്കുന്ന എല്ലാ കലാകാരന്മാരെയും കലാകാരികളെയും ഒരു പരസ്പര ബഹുമാനത്തോടെ കരുതലോടെ അഭിനയിപ്പിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തന്റെ അഭിനയ ശൈലി വിശദീകരിച്ചു കൊണ്ട് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നെടുമുടി വേണു വ്യക്തമാക്കുന്നു.

‘അത് മനസ്സ് കൊണ്ടുള്ള ഒരു ബന്ധമാണ്. പിന്നെ പരസ്പരം ഒരു ബഹുമാനം വേണം. അപ്പുറത്ത് നില്‍ക്കുന്ന ആളും ഇപ്പുറത്ത് നില്‍ക്കുന്ന ആളും തമ്മില്‍ ഒരു ബഹുമാനം. അത് ഉണ്ട്. എനിക്ക് ലാലിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. തിരിച്ചും അത് പോലെ തന്നെയാണ്. ഈ കോമ്പിനേഷന്‍ ആളുകള്‍ പ്രതീക്ഷിക്കുന്നതാണ് എന്ന് നമുക്കറിയാം. ആ നിലയ്ക്ക് വളരെ ഫ്രീ ആയിട്ട് ഇടപഴകാന്‍ പറ്റുന്ന നടനാണ് മോഹന്‍ലാല്‍. ജഗതിയും മമ്മൂട്ടിയുമൊക്കെ അങ്ങനെ തന്നെയാണ്.

പിന്നെ ഒരു പുതിയ നടനോ നടിയോ എന്നോടൊപ്പം അഭിനയിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് ഒരു സീനിയര്‍ താരം എന്ന നിലയില്‍ എന്നോടൊത്ത് അഭിനയിക്കാന്‍ ഭയമുണ്ടെങ്കില്‍ ഞാന്‍ ആദ്യം അവരോടു നല്ല കൂട്ടാകാന്‍ ശ്രമിക്കും. നമ്മുടെ കൂട്ടത്തിലെ ഒരാളാക്കി മാറ്റിയിട്ടു അവരുടെ ഭയവും ടെന്‍ഷനും മാറ്റിയെടുക്കും. ഒന്നിച്ച് അഭിനയിക്കുന്നവര്‍ തമ്മിലുള്ള കെമസ്ട്രി സിനിമയില്‍ വളരെ പ്രധാനമാണ്’. നെടുമുടി വേണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button