നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ താന്‍ പ്രത്യേകമായി കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നരേന്ദ്രനെന്ന് സൂപ്പര്‍ താരം മോഹന്‍ലാല്‍. തന്നെ സംബന്ധിച്ച് വലിയ മോഹങ്ങള്‍ ഇല്ലാതിരുന്ന സിനിമയുടെ ലോകത്ത് വലിയ പടവുകള്‍ കയറാന്‍ സഹായകമായത് ആ ഒരൊറ്റ കഥാപാത്രമാണെന്നും, സിനിമയില്‍ തന്നെ നീ നിലനില്ക്കും എന്ന വരം പോലെയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം തനിക്ക് മുന്നിലെത്തിയതെന്നും മോഹന്‍ലാല്‍ പറയുന്നു.
‘നരേന്ദ്രന് എന്നെ കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നുപോയിട്ടും നരേന്ദ്രനോട് എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങള്‍ ഒന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രന് എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’. അതിനുശേഷം എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി എനിക്ക് എന്റെ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടനെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തിയ സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും മോഹന്‍ലാല്‍ പങ്കുവച്ചത്.
Post Your Comments