CinemaGeneralLatest NewsMollywoodNEWS

അവാര്‍ഡിനാല്‍ അഭിമാനമായ സിനിമയെ പരിചയപ്പെടുത്തി ലാല്‍ ജോസ്

വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും യുവതിയായ ഒരു അധ്യാപികയും അവളുടെ പ്രണയവും ജീവിതവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം

വാഷിംഗ്‌ടണ്‍ ഡിസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന സിനിമയെ പരിചയപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് പുരസ്കാരത്തിനര്‍ഹമായ സിനിമയുടെ വിശദമായ വിവരം ലാല്‍ ജോസ് പങ്കുവച്ചത്.

ലാല്‍ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Congratulations team വാഷിംഗ്ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം (DCSAFF) ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘ഒരു നക്ഷത്രമുള്ള ആകാശം’
* * * * * * * * * * * * * * * * * * * * * * * *
കൊച്ചി: വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മ യായ ഡിസി എസ് എ എഫ് എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശം’ തിരഞ്ഞെടുക്കപ്പട്ടു.

മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ എം വി കെ പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ.

വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും യുവതിയായ ഒരു അധ്യാപികയും അവളുടെ പ്രണയവും ജീവിതവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. അപർണ ഗോപിനാഥ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയിൽ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രാജ്ജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ എന്നിവരാണ് അഭിനേതാക്കൾ.

കൈതപ്രത്തിൻ്റെ വരികൾക്ക് രാഹുൽ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിർവ്വഹിച്ചത്. തിരക്കഥ – സുനീഷ് ബാബു, ചായാഗ്രഹണം – സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ – മധു തമ്മനം, കലാസംവിധാനം – സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജുക്കുട്ടൻ, ഫിനാൻസ് കൺട്രോളർ- പി എസ് സുനിലും വാർത്താവിതരണം അഞ്ജു അഷറഫും കൈകാര്യം ചെയ്യുന്നു. ജയ്പ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments


Back to top button