മലയാളി പ്രേക്ഷകരെ ഒന്നടങ്കം നോവിച്ച ‘ആകാശദൂത്’ എന്ന സിനിമ കണ്ടിട്ട് താന്‍ ഒരിക്കലും കരഞ്ഞിട്ടില്ലെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിബി മലയില്‍. സിനിമ ചിത്രീകരിക്കുമ്പോള്‍ കരയേണ്ടി വന്ന വേറെ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആകാശദൂതിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും സിബി മലയില്‍ വ്യക്തമാക്കുന്നു. നായിക പ്രാധാന്യമുള്ള സിനിമയില്‍ മുരളി അഭിനയിക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള ഈഗോ പ്രശ്നമില്ലായിരുന്നുവെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു.
‘ഞാന്‍ സംവിധാനം ചെയ്ത ‘ആകാശദൂത്’ നായിക പ്രാധാന്യമുള്ള സിനിമയായതിനാല്‍ അതില്‍ മുരളിക്ക് ഒരു ഈഗോ പ്രശ്നവും ഉണ്ടായിരുന്നില്ല. മുരളി പൂര്‍ണ്ണമായും എന്നെ വിശ്വസിച്ചിരുന്ന നടനാണ്. ഞാന്‍ എന്താണ് പറയുന്നത്. അത് ചെയ്യുക എന്നതാണ്. കാരണം എനിക്കൊപ്പം അതിന് മുന്‍പും സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഞാന്‍ വിളിച്ചാല്‍ എന്താണ് കഥാപാത്രം എന്നൊന്നും അദ്ദേഹം ചോദിക്കാറില്ല. കൂടുതലും നേരത്തെ പോയി കഥ പറയുന്ന രീതി ഒന്നുമില്ല. ഞാന്‍ ഫോണില്‍ കൂടി ത്രെഡ് പറയും എന്നല്ലാതെ വേറേ കാര്യങ്ങള്‍ ഒന്നുമില്ല അവര്‍ വരും, വന്നു അഭിനയിക്കും അത്രേയുള്ളൂ. ‘ആകാശദൂത്’ സിനിമ കണ്ടു ഞാന്‍ കരഞ്ഞിട്ടില്ല. ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കരഞ്ഞ വേറെ സിനിമകളുണ്ടാകും പക്ഷെ ആകാശദൂതിന്റെ കാര്യത്തില്‍ അങ്ങനെയൊരു വൈകാരികമായ തലത്തോടെയല്ല അത് ചിത്രീകരിച്ചത്’. സിബി മലയില്‍ പറയുന്നു
Post Your Comments