അടിക്കുകയോ വഴക്ക് പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന പിതാവ് അല്ല യേശുദാസ് എന്ന് അദ്ദേഹത്തിന്റെ മകന് വിജയ് യേശുദാസ്. പാടാന്‍ പോകും ക്രിക്കറ്റ് കളിച്ചിട്ട് പോകുന്ന തന്റെ സ്ഥിരം ശൈലി സ്വഭാവത്തെക്കുറിച്ചും വിജയ് യേശുദാസ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.
വിജയ് യേശുദാസിന്റെ വാക്കുകള്‍
‘അടിക്കുകയോ വഴക്ക് പറയുകയോ ഉപദേശിക്കുകയോ ചെയ്യുന്ന അപ്പയുടെ മുഖം മനസ്സിലില്ല. ശബ്ദത്തിനു വെല്ലുവിളിയാകുന്ന ഭക്ഷണം ഉപേക്ഷിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പലതും കണ്ടു പഠിക്കുകയായിരുന്നു. റെക്കോഡിംഗുള്ള ദിവസങ്ങളില്‍ പോലും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നതാണ് എന്റെ സ്വഭാവം. കളികഴിഞ്ഞ് നേരെ സ്റ്റുഡിയോയിലേക്ക് വച്ച് പിടിക്കും. എന്റെ ഇത്തരം രീതികള്‍ ശ്രദ്ധിച്ച് അമ്മ അപ്പയോട് ചോദിക്കും ഇങ്ങനെയൊക്കെ കളിച്ച് ക്ഷീണിച്ച് പോയാല്‍ പാട്ട് ശരിയാകുമോയെന്ന്. പക്ഷേ ഇതൊക്കെയാണ് എന്റെ രീതി. പാട്ടുകളെക്കുറിച്ച് മികച്ചതോ മോശമോ ആയ കമന്റുകള്‍ അപ്പയില്‍ നിന്ന് ലഭിച്ചിട്ടില്ല. അമ്മ വഴിയാണ് പലതും കേള്‍ക്കാറ്. ‘മിഴികള്‍ക്കിന്നെന്ത് വെളിച്ചമെല്ലാം’ ഇഷ്ടപ്പെട്ടതായി മുന്‍പ് പറഞ്ഞത് ഓര്‍മ്മയുണ്ട്. ചില പാട്ടുകള്‍ കേട്ടാല്‍ അവന് അത് നന്നായി പാടി. അവന് നന്നായി പാടാന്‍ കഴിയുന്നുണ്ട് എന്നെല്ലാം പറയാറുണ്ട്’.
Post Your Comments