GeneralKollywoodLatest NewsNEWS

അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറി; വനിത പീറ്ററിന്റെ കരണത്തടിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു!! താരദമ്പതിമാർ പുതിയ വിവാദത്തിൽ

വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമ വിരുദ്ധമാണെന്ന പരാതിയുമായി  പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ

നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.  താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമ വിരുദ്ധമാണെന്ന പരാതിയുമായി  പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് രംഗത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. വനിതയും പീറ്റര്‍ പോളും വനിതയുടെ ആദ്യ വിവാഹ ബന്ധത്തിലുണ്ടായ മകള്‍ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അതിനൊപ്പം പുറത്തു വരുന്ന റിപ്പോർട്ട് ഇരുവരുടെയും കുടുംബ കലഹമാണ്.

ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ തർക്കം നടന്നുവെന്നും തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button