പുരുഷനേക്കാള്‍ സ്ത്രീ തന്നെയാണ് കരുത്തുള്ളതെന്ന വിശ്വാസം കൊണ്ട് നടക്കുന്ന ആളാണ് താനെന്നു തുറന്നു പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ അമ്മ ചെയ്യുന്ന കടമയെക്കുറിച്ച് പങ്കുവച്ചു കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ തുറന്നു പറച്ചില്‍. മള്‍ട്ടി ടാസ്കിംഗ് സ്ത്രീകള്‍ക്ക് എളുപ്പമാകുന്നതിന്റെ കാരണം തന്റെ അമ്മ ചെയ്യുന്ന ജോലി ഉദാഹരണമായി പങ്കുവച്ചു കൊണ്ടായിരുന്നു തന്റെ അഭിപ്രായം ഉണ്ണി മുകുന്ദന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍
‘സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. പുരുഷനേക്കാള്‍ സ്ത്രീ കരുത്തയാണെന്നാണ് എന്റെ വിശ്വാസം. അത് കൊണ്ടാണ് മള്‍ട്ടി ടാസ്കിംഗ് അവര്‍ക്ക് സാധ്യമാകുന്നത്. എന്റെ അമ്മ തന്നെ അതിനു ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്കൂളില്‍ ആയിരിക്കും. വൈകിട്ട വീട്ടിലെത്തിയാലും അവര്‍ ഒരുപാടു പേര്‍ക്ക് ട്യൂഷന്‍ എടുക്കും. ചുരുങ്ങിയത് നാല്‍പ്പത് കുട്ടികള്‍ എങ്കിലും വീട്ടില്‍ ഉണ്ടാകും. ട്യൂഷന്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും’.ഉണ്ണി മുകുന്ദന്‍ പറയുന്നു.
Post Your Comments