തനിക്കെതിരെ പ്രചരിച്ച ഗോസിപ്പ് വാര്‍ത്തകളുടെ സത്യാവസ്ഥയെക്കുറിച്ച് തുറന്നു പ്രതികരിക്കുകയാണ് നടന് നാഗാര്‍ജ്ജുന. അനുഷ്ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍ തുടങ്ങിയ നായികമാര്‍ക്കൊപ്പമുള്ള ഗോസിപ്പ് വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം.
‘അനുഷ്ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍, തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ചാര്‍മിക്ക് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാന്‍ മൂലമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളും ചാര്‍മി എന്നെ അറിയിക്കാറുണ്ട്. ഒരു പുതിയ അപ്പാര്‍ട്ട്മെന്റ് എടുത്തപ്പോള്‍ ചാര്‍മി എന്നോട് പറഞ്ഞിരുന്നു. ഉടനെ വാര്‍ത്ത വന്നു. ‘നാഗാര്‍ജ്ജുന ചാര്‍മിക്ക് അപ്പാര്‍ട്ട്മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്’. ഇത് പോലെയുള്ള ഗോസിപ്പുകളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. ഇല്ലാത്ത ഗോസിപ്പുകളുടെ പേരിലുള്ള നല്ല സൗഹൃദങ്ങള്‍ ഒന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേ സമയം അനുഷ്ക ഷെട്ടിക്കൊപ്പം വന്ന ഗോസിപ്പ് ഏറെ വേദനിപ്പിച്ച ഒന്നാണ്. ഞാനും അനുഷ്കയും ഗോസിപ്പ് വന്നതിന് തൊട്ടുപിന്നാലെ എന്റെ മകന് നാഗ ചൈതന്യയെയും അനുഷ്കയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം വാര്‍ത്തകളോട് പുച്ഛം തോന്നുന്നു’.
Post Your Comments