ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം മേഘ്ന രാജ്. എന്നാൽ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടതിന്റെ കടുത്ത നൊമ്പരത്തിനൊപ്പമാണ് കുഞ്ഞു അതിഥിയ്ക്കായുള്ള താരത്തിന്റെ കാത്തിരിപ്പ് എന്നത് ഏറെ വേദനാജനകം.
മേഘ്നയുടെ ഭർത്താവും കന്നഡയിലെ യുവനായകനുമായിരുന്ന ചിരഞ്ജീവി സർജ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടത് അടുത്ത സമയത്തായിരുന്നു. ചിരു മരണപ്പെടുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു മേഘ്ന. ഇപ്പോഴിതാ, തന്റെ മനോഹരമായ ഒരു ഗർഭകാല വിഡിയോ പങ്കുവച്ചിരിക്കുകയാണ് മേഘ്ന.
നാളുകൾക്ക് മുമ്പ് മേഘ്നയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്നു ചടങ്ങ്.
https://www.instagram.com/p/CGg5ggAH-Uj/?utm_source=ig_embed
Post Your Comments