സിനിമയില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഇപ്പോൾ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി കരീന കപൂര്‍. സെയ്ഫിന്റെ തിരഞ്ഞെടുപ്പുകളെ പ്രശംസിച്ച കരീന ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. സെയ്ഫ് ധീരനായ നടനാണെന്നും കരീന പറഞ്ഞു.
‘സെയ്ഫ് ഒരു ധീരനായ നടനാണ്. ഇനിയും നൂറുകണക്കിന് സൂപ്പര്‍താരങ്ങള്‍ ഉണ്ടാകും പക്ഷെ മറ്റൊരു സെയ്ഫ് ഉണ്ടാകില്ല. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്’, കരീന പറഞ്ഞു.
തൈമൂറിന് കൂട്ടായി ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ താര ദമ്പതിമാർ.
Post Your Comments