മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് ‘സിനിമ’ തന്നെ വലിയ ഒരു സ്വപ്നമായി കൊണ്ട് നടന്ന വ്യക്തിയാണ് താനെന്നും തന്റെ കുട്ടിക്കാലത്തെ സ്വപ്നങ്ങളില്‍ എപ്പോഴും മമ്മൂട്ടി കടന്നു വരാറുണ്ടെന്നും പക്ഷേ അപ്പോഴൊക്കെ തമ്മില്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ സിനിമ തങ്ങളുടെ വിഷയമായി വരാറില്ലെന്നും തന്റെ വിചിത്രമായ അനുഭവം പങ്കുവച്ചു കൊണ്ട് വിനോദ് കോവൂര്‍ പറയുന്നു.
‘എന്റെ സ്വപ്നങ്ങളില്‍ എപ്പോഴും മമ്മുക്ക കടന്നുവരുമായിരുന്നു. എന്താണ് അങ്ങനെ സംഭവിക്കുന്നത് എന്നറിയില്ല. പക്ഷേ ഞാന്‍ എപ്പോഴും അദ്ദേഹത്തെ സ്വപ്നം കാണുമായിരുന്നു. പക്ഷേ ഞങ്ങള്‍ തമ്മില്‍ സിനിമ ഒന്നും ഒരു വിഷയമാകറേയില്ല. ഒടുവില്‍ ഞാന്‍ സിനിമയിലെത്തി മമ്മുക്കയ്ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഞാന്‍ എല്ലാം മതിമറന്നു. ഒരു ദിവസം ഒരു സിനിമയുടെ സെറ്റില്‍ ഇരിക്കുമ്പോള്‍ മമ്മുക്ക ചോദിച്ചു ‘നീ ‘ആള്‍ട്ടോ’ കാര്‍ ആണോ ഉപയോഗിക്കുന്നത്’. ഞാന്‍ ‘അതേ’ എന്ന് മറുപടി പറഞ്ഞപ്പോള്‍ മമ്മുക്ക പറഞ്ഞു ‘ഏയ് അതൊക്കെ മാറ്റി പുതിയത് വാങ്ങൂ നീ അറിയപ്പെടുന്ന ഒരു കലാകാരനല്ലേ’. അങ്ങനെ ഞാന്‍ മമ്മുക്ക പറഞ്ഞത് പ്രകാരം ‘സ്വിഫ്റ്റ്’ വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ വാട്സ്ആപില് അയച്ചു കൊടുത്തു. അപ്പോള്‍ മമ്മുക്ക പറഞ്ഞത് ഇതാണ്. ‘നീ ഇത് മൂന്ന് വര്‍ഷം ഉപയോഗിച്ച് കഴിഞ്ഞു ഈ വണ്ടിയും മാറ്റിയേക്കണം’, അതാണ് മമ്മുക്ക. വിനോദ് കോവൂര്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു.
Post Your Comments