GeneralLatest NewsMollywoodNEWS

ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സ് ഉണ്ടായിട്ടില്ല: വിവാഹത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ടു വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല

തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് മനസ്സ് തുറന്നു നടന്‍ ഉണ്ണി മുകുന്ദന്‍. വിവാഹം ഏതെങ്കിലും പ്രത്യേക പ്രായത്തില്‍ നടക്കേണ്ട കാര്യമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സ് ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

‘വിവാഹം ഏതെങ്കിലും പ്രത്യേക പ്രായത്തില്‍ നടക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ല. നടന്നാല്‍ സന്തോഷം. ഇല്ലെങ്കില്‍ പ്രത്യേകിച്ച് പരിഭവമൊന്നുമില്ല. ഇപ്പോള്‍ ക്രിയേറ്റീവ് സ്പേസില്‍ തിരക്കാണ്. ഒരുപാട് ആഗ്രഹങ്ങള്‍ നേടിയെടുക്കാനുണ്ട്. അതിനെപ്പറ്റിയാണ് ചിന്ത. ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ പ്രായത്തിലൂടെയാണ് കടന്നു പോകുന്നത്. അതിലെ ചെറിയ ഒരു കാര്യം മാത്രമാണ് വിവാഹം. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സ് ഉണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ടു വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറെഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ അത് മോശവുമാണെന്നുള്ള അഭിപ്രായം എനിക്കില്ല’. ഉണ്ണി മുകുന്ദന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button