മലയാളത്തിന്റെ പ്രിയ നടി ശാന്തി കൃഷ്ണയുടെ അച്ഛന്‍ ആര്‍ കൃഷ്ണന്‍ ഇന്ന് രാവിലെ അന്തരിച്ചു. ബാംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിനു കൊറോണ സ്ഥിരീകരിച്ചിരുന്നു. അച്ഛന്റെ വേര്‍പാട് ഏല്‍പ്പിച്ച ദുഃഖത്തില്‍ നിൽക്കുന്ന ശാന്തികൃഷ്ണ അപ്പയുമായുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.
അച്ഛന് ഭക്ഷണം വാരി നല്‍കുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഐ ലവ് യു. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ കുറിച്ചു.
https://www.instagram.com/p/CGhHEGqJAk2/?utm_source=ig_embed
Post Your Comments