ലോക് ഡൌണ്‍ കാലം തനിക്ക് നല്കിയ തിരിച്ചടിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഗായകന് വിജയ് യേശുദാസ്. യേശുദാസിന്റെ മകനായത് കൊണ്ട് എന്ത് പ്രതിസന്ധിയുണ്ടാകനാണ് എന്ന ചിന്തയാണ് പലര്‍ക്കും ഉളളതെന്നു തനിക്ക് നേരിട്ട ഒരു അനുഭവം പങ്കുവച്ചു കൊണ്ട് വിജയ് യേശുദാസ് വ്യക്തമാക്കുന്നു.
‘ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. സംസാരം ലോക് ഡൌണിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെയായി. പ്രളയവും തുടര്‍ന്നെത്തിയ ലോക് ഡൌണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി. യേശുദാസിന്റെ മകന് ഇഷ്ടം പോലെ പണം ഉണ്ടാകുമല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരു സിനിമയില്‍ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമോ എന്ന് ഊഹിച്ചു പറയാമോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമകളില്‍ പാടിയാല്‍ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക് ഡൌണും കൊറോണയും മൂലം പ്രോഗ്രാമുകള്‍ ക്യാന്സലായെങ്കിലും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെ നമ്മള് തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂള്‍ ഫീസിനും മറ്റുമൊന്നും ഇളവുകള്‍ ഇല്ലല്ലോ’. വിജയ് യേശുദാസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments