ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ സൂപ്പര്‍താരമായി മാറിയ റാണ ദഗുബാട്ടി നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മിഹീക ബജാജിനെ വിവാഹം കഴിച്ചത് ഈ ലോക് ഡൗൺ കാലത്താണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്. ഇപ്പോള്‍ ഇതാ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹണിമൂണ്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
മിഹീകയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്. ജസ്റ്റ് ബിക്കോസ് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നവദമ്ബതികളുടെ ചിത്രം. എവിടെ വെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന്വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം.
https://www.instagram.com/p/CGb9udTpkTh/?utm_source=ig_embed
Post Your Comments