മലയാളത്തില്‍ ഹ്യൂമര്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക ട്രാക്ക് കണ്ടെത്തിയ ഇരട്ട സംവിധായകരായിരുന്നു റാഫി – മെക്കാര്‍ട്ടിന്‍ ടീം. പഴകിയ കോമഡിയില്‍ നിന്ന് പുതു ശൈലി കണ്ടെത്തി തരംഗം തീര്‍ത്ത റാഫി മെക്കാര്‍ട്ടിന്‍ സിനിമകള്‍ എല്ലാം തന്നെ ഇന്നും കാലത്തെ അതിജീവിച്ചു കൊണ്ട് ആഘോഷമാകുന്ന വാണിജ്യ സിനിമകളാണ്. രാജസേനന്റെ സഹസംവിധായകരായി സിനിമയിലെത്തിയ റാഫി -മെക്കാര്‍ട്ടിന്‍ ടീം തങ്ങളുടെ ആദ്യ ഹിറ്റ് സൃഷ്ടിക്കുന്നത് 1996-ല്‍ ‘പുതുക്കോട്ടയിലെ പുതുമണവാളനി’ലൂടെയാണ്. തൊട്ടടുത്ത വര്‍ഷം ജയറാമിനെ തന്നെ കൂട്ടുപിടിച്ച് ‘സൂപ്പര്‍മാന്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാളത്തിന് സമ്മാനിച്ചു.
1998-ല്‍ ദിലീപിനെ നായകനാക്കി ‘പഞ്ചാബി ഹൗസ്’ എന്ന സിനിമ ചെയ്തു കൊണ്ട് ചരിത്ര വിജയം സൃഷ്ടിച്ചു. വലിയ ഹിറ്റുണ്ടാക്കിയിട്ടും തൊട്ടടുത്ത വര്‍ഷം ഒരു സിനിമ ചെയ്യാന്‍ കഴിയാതെ പോയ റാഫി – മെക്കാര്‍ട്ടിന്‍ ടീമിന് രണ്ടായിരത്തിലാണ് അടുത്ത സിനിമ ചെയ്യാന്‍ കഴിഞ്ഞത്. പക്ഷേ ട്രിപ്പില്‍ ഹിറ്റുകള്‍ ഉണ്ടാക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച റാഫി-മെക്കാര്‍ട്ടിന്‍ ടീമിന് തന്റെ നാലാം സിനിമയില്‍ കൈപൊള്ളി.
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രം തിയേറ്ററില്‍ വിജയം കാണാതെ പോയി. തുടരെ തുടരെ മൂന്ന്‍ ഹിറ്റുകള്‍ ചെയ്തു മലയാള സിനിമയിലെ അന്നത്തെ ട്രെന്‍ഡ് സെറ്ററായി നിന്ന റാഫി – മെക്കാര്‍ട്ടിന്‍ ടീമിന് കനത്ത തിരിച്ചടിയായിരുന്നു ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രം.
Post Your Comments