ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിലൂടെ സ്വീകാര്യനായ നടനാണ് നസീര്‍ സംക്രാന്തി. കമലാസനന് എന്ന ഒറ്റ കഥാപാത്രം കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ നസീര്‍ സംക്രാന്തിയാണ് ഇത്തവണയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യ താരത്തിനുള്ള മിനിസ്ക്രീന്‍ പുരസ്കാരം സ്വന്തമാക്കിയത്. സീരിയലില്‍ നിന്നും റിയാലിറ്റി ഷോയിലെ സ്കിറ്റ് പ്രോഗ്രാമുകളില്‍ നിന്നും തുടരെ തുടരെ സിനിമകളില്‍ നിന്ന് സിനിമകളിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്ന താരത്തിന് പറയാനുളളത് തന്റെ പുതിയ സിനിമയിലെ സെമി വില്ലനെക്കുറിച്ചാണ്. മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിലെ സെമി വില്ലനാണ് താനെന്നും ആ സിനിമയുടെ ലൊക്കേഷനില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന് ആവശ്യപ്പെട്ടത് താന്‍ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നുവെന്നും നസീര്‍ സംക്രാന്തി ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
‘സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നു ഏതൊരു നടനെയും പോലെ എനിക്കും ആഗ്രഹമുണ്ട്. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു അവസാനം അഭിനയിച്ചത് മമ്മുക്കയുടെ ‘പ്രീസ്റ്റ്’ എന്ന സിനിമയിലാണ്. അതില്‍ വേറിട്ട ഒരു വേഷമാണ് സെമി വില്ലന്‍ എന്ന് പറയാം. അതിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന് പറഞ്ഞത് നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട എന്നായിരുന്നു’. നസീര്‍ സംക്രാന്തി പറയുന്നു.
Post Your Comments