മലയാളത്തിന്റെ പ്രിയ താരമാണ് ഹണി റോസ്. ഒമർ ലുലു ഒരുക്കിയ ചങ്ക്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ വേദനിപ്പിക്കുന്നതായിരുന്നെന്നും അതുകാരണം പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് ഹണി പങ്കുവച്ചു. താന്‍ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഹണി പറയുന്നു. ആ ചിത്രത്തെ ക്കുറിച്ചു താരം പറയുന്നതിങ്ങനെ …
read also:14ആം വയസ്സില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍!! വെളിപ്പെടുത്തലുമായി സോനാ
”സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടായെന്ന് വെച്ചു. തിയേറ്ററില്‍ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവര്‍ ഗ്ലാമര്‍ ഫാമിലി ഓഡിയന്‍സ് നന്നായി എന്ജോയ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത്. മറ്റുഭാഷകളില്‍ എത്ര ഗ്ലാമറസായാലും ഡയലോഗുകള്‍ ഉണ്ടായാലും മലയാളികള്‍ക്ക് കുഴപ്പമില്ല. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ സിനിമ ആസ്വദിച്ചിട്ട് സോഷ്യല്‍ മീഡിയയില്‍ കുറ്റം പറയുന്നവരാണ്.” ഹണി റോസ് പറഞ്ഞു
Post Your Comments