പ്രേമമെന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവർന്ന രണ്ടു നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. തെന്നിന്ത്യന്‍ സിനിമലോകത്തെ മുന്‍നിര താരമായി മാറിയ ഇരുവരുംമലയാളികള്ക്ക് ഇപ്പോഴും മേരിയും മലരുമാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്.
അനുപമയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ”ആരെങ്കിലും മലരിനേയും മേരിയേയും ഓര്മിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്”- എന്ന കുറിപ്പോടെ അനുപമയാണ് ചിത്രം ഷെയർ ചെയ്തത്. ഹാപ്പി മോണിങ് ഹാപ്പി സണ്‍ഡേ എന്ന ഹാഷ്ടാഗിൽ പങ്കുവച്ച ചിത്രത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്.
Post Your Comments