മലയാള സിനിമയില്‍ വേറിട്ട അഭിനയ വഴിയിലൂടെ നടന്നടുക്കുന്ന നടനാണ് അനില്‍ നെടുമങ്ങാട്, സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് വീണ്ടും മലയാള സിനിമയില്‍ മറ്റൊരു നടന്‍ മികച്ച അഭിനയപാടവുമായി നിലകൊള്ളുമ്പോള്‍ പുതു നിരയില്‍പ്പെട്ട സംവിധായകര്‍ക്കും അനില്‍ നെടുമങ്ങാട് എന്ന നടന്റെ ആവശ്യകത ഏറെയാണ്. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സിഐ സതീഷ് എന്ന കഥാപാത്രമായി നിറഞ്ഞു നിന്ന അനില്‍ നെടുമങ്ങാട് തന്നെ ജനപ്രിയമ താരമാക്കിയ സിനിമയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്.
‘സംവിധായകന്‍ സച്ചിയാണ് അങ്ങനെയൊരു റിസ്ക് എടുത്തത്. കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കൂടിപ്പോയാല്‍ പത്തോ പതിനഞ്ചോ സീനേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം. അതിന്റെ ആശങ്ക സച്ചിയേട്ടനോട് പറയുകയും ചെയ്തു. ‘അദ്ദേഹം ധൈര്യം തന്നു. നീയൊരു നല്ല നടനാണ്. നിനക്ക് പറ്റും അത് കേട്ടപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്താണ്’. സിഐ സതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡയലോഗുകള്‍ കാണാപാഠം പഠിച്ച് അഭിനയിക്കേണ്ട സ്വാഭാവികമായി സംസാരിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ കഥാപാത്രം ചെയ്യുന്നതും അത് പോലെ തന്നെ. ‘അയ്യപ്പനും കോശിയും’ സിനിമയിലെ കഥാപാത്രം എന്റെ ഭാഗ്യമാണ്. പക്ഷേ അതിലും വലിയ നഷ്ടമാണ് എനിക്ക് സച്ചിയേട്ടന്റെ വേര്‍പാട്. എനിക്ക് മാത്രമല്ല. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ ഒരുപാട് പേരുണ്ട്’. അനില്‍ നെടുമുങ്ങാട് പറയുന്നു.
Post Your Comments