GeneralLatest NewsNEWSTV Shows

വിവാഹത്തിൽ നിന്നു പിന്മാറാൻ ലക്ഷ്മി നിർബന്ധിച്ചു; മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ

മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതായി അറിഞ്ഞതിനു പിന്നാലെയാണ് സെപ്റ്റംബർ 3ന് യുവതി ആത്മഹത്യ ചെയ്തത്

പത്തുവർഷത്തെ പ്രണയത്തിനു പിന്നാലെ വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്‌മി പ്രമോദിനും ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീനും നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ.

കൊല്ലം സെഷൻസ് കോടതി ഇക്കഴിഞ്ഞ 10 നാണ് ഇരുവർക്കും ജാമ്യം നൽകിയത്. ലക്ഷ്മിയുടെ ഭർത്താവായ അസറുദ്ദീന്റെ സഹോദരൻ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. എന്നാൽ ഈ വിവാഹത്തിൽ നിന്നും പിന്മാറിയ ഇയാൾ സാമ്പത്തികമുള്ള മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതായി അറിഞ്ഞതിനു പിന്നാലെയാണ് സെപ്റ്റംബർ 3ന് യുവതി ആത്മഹത്യ ചെയ്തത്.

read also:ആ മൂന്നു സ്ത്രീകളെ മാത്രമായി നിങ്ങൾക്കറസ്റ്റു ചെയ്ത് ജയിലിലിടാൻ കഴിയില്ല, സുഗതകുമാരിയമ്മയ്ക്കോ വേറേതെങ്കിലും ആത്തോലമ്മച്ചിമാർക്ക് വേണ്ടിയോ തല്ലാൻ പോയതിനോട് യോജിപ്പില്ലെങ്കിലും ഒപ്പമുണ്ടാകും !! ഭാഗ്യലക്ഷ്മിക്ക് കട്ട സപ്പോർട്ട്

ഒളിവിൽ പോയ ഹാരിസിനെ സെപ്റ്റംബർ 7ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിൽ നിന്നു പിന്മാറാൻ ലക്ഷ്മിയും ഭർത്താവും റംസിയെ നിർബന്ധിച്ചതായി സർക്കാർ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button