ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു നടത്തിയ പ്രസ്താവന മലയാള സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇടവേള ബാബു പറഞ്ഞത് 100 %ശരിയാണെന്നു പറഞ്ഞു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
സോഷ്യൽ മീഡിയയിൽ ഒമർ ലുലു പങ്കുവച്ച പോസ്റ്റ്
ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്”മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്”. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട് നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.
Post Your Comments