CinemaLatest NewsNEWS

മലയാള സിനിമയിൽ നേരിടുന്നത് അവ​ഗണന മാത്രം, ഇനി പാടില്ല, പിതാവ് യേശുദാസിനും നേരിടേണ്ടി വന്നത് സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ ; ഉറച്ച തീരുമാനവുമായി പ്രശസ്ത ​ഗായകൻ വിജയ് യേശുദാസ്

അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ്

കടുത്ത തീരുമാനങ്ങളുമായി ​ഗായകൻ വിജയ് യേശുദാസ്, മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ്, മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല, തമിഴിലും തെലുങ്കിലും അങ്ങനെയല്ല, അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി.

കൂടാതെ പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു, മലയാള സിനിമ പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം പിന്നിടുമ്പോഴാണ് വിജയ് യേശുദാസിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

പ്രശസ്തമായ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു, മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്, മലയാളത്തില്‍ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് ലഭിച്ചിട്ടുള്ളത്, ധനുഷ് നായകനായ മാരിയില്‍ വില്ലന്‍ വേഷത്തിലും വിജയ് യേശുദാസ് എത്തിയിരുന്നത് വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button