മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ വലിയ വിവാദത്തിലാണ്. തെന്നിന്ത്യൻ താരം വിജയ് സേതുപതി മുരളീധരൻ ആകുന്നതിൽ താരത്തിനെതിരെ വലിയ വിമർശനം ആണ് ഉയരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കാൻ ഇല്ലെന്നു തുറന്നു പറഞ്ഞു അസുരന് താരം ടീജെ.
മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി ടീജെയെ സമീപിച്ചിരുന്നു .എന്നാല്‍ താരം ഈ വേഷം നിരസിക്കുകയായിരുന്നു വെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴരു തമ്മിലുള്ള പ്രശ്നങ്ങളും ബയോപിക്കില്‍ ഉണ്ടെന്ന് കരുതി നിരസിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ അമ്മ ശ്രീലങ്കന്‍ തമിഴ് വംശജയായതിനാലാണ് നിരസിച്ചതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന് 800 വിക്കറ്റ് എന്ന ചരിത്രനേട്ടം ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ശ്രീലങ്കന്‍ രാഷ്ട്രീയവുമായി ഒരു ബന്ധമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments