സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ യൂട്യൂബരെ നടി ഭാഗ്യലക്ഷ്മിയും സംഘവും കൈകാര്യം ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇനിയും അവസാനിച്ചട്ടില്ല. ജാമ്യത്തിനായി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധിയും കാത്ത് ഇരിക്കുകയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും.എന്നാൽ വിജയ് പി നായർ ജാമ്യം കിട്ടി പുറത്തുമാണ്. ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ ലിബി സി എസ് ഒരു കുറിപ്പ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും കട്ട സപ്പോർട്ടുമായാണ് ലിബി എത്തിയിരിക്കുന്നത്.
ലിബിയുടെ കുറിപ്പ്
ജട്ടി നായർ വിഷയത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ള മൂന്ന് പെണ്ണുങ്ങൾ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ജാമ്യാപേക്ഷയിൽ കോടതി വിധിപറയുമുമ്പേ അവർ മുങ്ങിനടക്കുന്നു ധൈര്യം ചോർന്നുപോയി എന്നൊക്കെ പറഞ്ഞു ചില ഊളത്തരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ആരാണാവോ ഇതിന് മുൻപ് കേരളത്തിൽ മുൻകൂർജാമ്യാപേക്ഷ കൊടുത്തിട്ട് വിധിപറയും മുൻപ് കീഴടങ്ങിയിട്ടുള്ളത്? കേസിൽ പ്രതിചേർക്കപ്പെട്ട ഒരാളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളുന്നതോ അവർ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുന്നതോ ഇത് ആദ്യത്തെ സംഭവമാണോ? അത് പ്രതികളുടെ അവകാശമാണ്.
നീതി നിഷേധിക്കപ്പെട്ട സ്ത്രീകൾ നിയമം കയ്യിലെടുക്കേണ്ടിവന്ന കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. 2012 ൽ കെ. ഡി.എം.എഫ് നടത്തിയ ചൂല്‍ സമരം മറന്നുപോയോ? കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ ഒരു മാസത്തിലേറെക്കാലം തടവറയില്‍ കിടക്കുകയും ചെയ്തു.
സൈബർ ആക്രമങ്ങളുടെ കാര്യത്തിൽ മാത്രമല്ല തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പരാതിപ്പെട്ട സംഭവങ്ങളില്‍ ഏതിലെങ്കിലും പരാതിയ്ക്കാരിയ്ക്ക് നീതി ലഭിച്ചതായി അറിവില്ല. പി.ഇ.ഉഷ, നളിനി നെറ്റോ തുടങ്ങി ഇന്ന് വരെ സ്ത്രീകൾ ഇങ്ങനെ പരാതിപ്പെട്ട ഒട്ടുമിക്ക കേസുകളിലും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും ഭരണകൂട സ്ഥാപനങ്ങളുടേയും ആണ്‍ അധികാര രാഷ്ട്രീയത്തിന്റെയും ഇരകളായി തീരുകയാണുണ്ടായത്. മലപ്പുറം ജില്ലയില്‍ ഇങ്ങനെ പരാതിപ്പെട്ട അദ്ധ്യാപികയുടെ ഭര്‍ത്താവിനെ തീവ്രാദിയാക്കി മുദ്രകുത്തി ജയിലിലടച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉള്ള സ്കൂളില്‍ പരാതി നല്‍കിയ അദ്ധാപികയ്ക്കും നീതി ലഭിച്ചില്ല. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അദ്ധ്യാപിക സഹാദ്ധ്യാപകനെതിരേയും, വിദ്യാര്‍ത്ഥിനി മറ്റൊരദ്ധ്യാപകനെതിരേയും നല്‍കിയ പരാതികളുടെ അവസ്ഥയും തഥൈവ. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഇങ്ങനെ പരാതി നല്‍കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് അവസാനം തന്റെ വിദ്യാഭ്യാസം തന്നെ പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.അങ്ങനെ സെക്രട്ടറിയേറ്റ് തലം മുതൽ പഞ്ചായത്ത് തലം വരെ, ഐഎഎസ് കാരിമുതൽ സ്വീപ്പർമാർ വരെ നീളുന്ന സ്ത്രീകൾ നൽകിയ എത്രയെത്ര പരാതികൾ? സൈബർ അറ്റാക്കുകളെ സംബന്ധിച്ച് ബിന്ദു അമ്മിണി ഉൾപ്പെടെയുള്ള സ്ത്രീകൾ നൽകിയ യാതൊരു തുടർനടപടികളും സ്വീകരിക്കാത്ത 200 ഓളം പരാതികളുടെ രസീതുകളാണ് ഞങ്ങൾക്ക് കളക്റ്റ് ചെയ്യാനായത്.
ഇത്തരത്തിൽ നാലുവര്‍ഷമായി ഔദ്യോഗിക സ്ഥലത്ത് പീഡനമനുഭവിയ്ക്കുന്ന ജീവനക്കാരി നല്‍കിയ ഒരു പരാതിപോലും സ്വീകരിയ്ക്കപ്പെടുകയോ രേഖപ്പെടുത്തുകയോ, മേലധികാരികള്‍ക്ക് നല്‍കുകയോ ഉണ്ടായില്ല. മറിച്ച് ഉചിതമാര്‍ഗ്ഗേനയല്ലാതെ (മാനേജര്‍ വഴിയല്ലാതെ) ഉന്നതാധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിന്റെ പേരില്‍ ജീവനക്കാരിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കെ. ഡി.എം.എഫ് പ്രവര്‍ത്തകരുടെ ചൂല്‍ പ്രതിഷേധം നടന്നത്. ചൂല്‍ സമരം കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത എസ്പി മഞ്ജു ഉൾപ്പെടെയുള്ള സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ ഒരു മാസത്തിലേറെക്കാലം ജയിലിൽ
കിടക്കുകയും ചെയ്തു. ഹൈക്കോടതിയാണ് പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
അന്നും പൊതുസമൂഹത്തിലെ പുരോഗമനന്മാർ ഇത്തരത്തിൽത്തന്നെയാണ് പ്രതികരിച്ചത്. – മാധ്യമങ്ങളെ വിളിച്ചുവരുത്തി ഇത്തരത്തില്‍ പ്രതിഷേധിയ്ക്കുന്നത് പ്രകടനാത്മകമാണ്, സമരാഭാസമാണ്, നിരപരാധിയ്ക്കാണ് മര്‍ദ്ദനമേറ്റത്, സ്ത്രീകള്‍ അക്രമപാതയിലേയ്ക്കിറങ്ങുന്നത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കും….
ഇതൊക്കെത്തന്നെയല്ലേ ഇപ്പോഴും കേൾക്കുന്നത്?
സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ ഇല്ലാത്തതാണ് സ്ത്രീ പീഡനം വര്‍ദ്ധിയ്ക്കുന്നതിന് ഒരു കാരണം എന്നുറപ്പിച്ചു പറഞ്ഞ അതേ ഫെമികളും മുഖ്യധാരാ രാഷ്ട്രീയക്കാരുടെയും കോയ്മ ‘കറുത്ത’ സ്ത്രീകള്‍ ചൂല് കൊണ്ട് പ്രതികരിച്ചപ്പോള്‍ പ്രതിഷേധിച്ചിറങ്ങി. ഗുണ്ടാ ആക്രമണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബാലപീഡനങ്ങള്‍, പെണ്‍വാണിഭങ്ങള്‍ ഇങ്ങനെ സമൂഹത്തിന്റെ തിന്‍മകള്‍ക്കെല്ലാറ്റിനുമെതിരെ നിശ്ബ്ദമായിരിയ്ക്കയോ അധര വ്യായാമങ്ങള്‍ മാത്രം നടത്തുകയോ ചെയ്യുന്ന കേരളീയ സിവില്‍ സമൂഹവും മാധ്യമങ്ങളും ചൂല് സമരത്തിനെതിരെ അന്നും ശബരിമല സ്ത്രീപ്രവേശന സമരത്തോടെന്നപോലെ വീറോടെ പ്രതികരിച്ചു.
read also:എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി; പെട്ടെന്നു മരിക്കാൻ എന്താണു മാർഗം അന്വേഷിച്ചു; സ്വാസിക വെളിപ്പെടുത്തി
ഇപ്പോൾ ഈ മൂന്ന് സ്ത്രീകളിൽ ഒരാൾക്കെതിരെ മറ്റൊരു ആരോപണം ഉയർത്തിക്കൊണ്ടുവന്ന് ഈ ഇടപെടലിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിൻറെ വാസ്തവമെന്തെന്ന് അറിയില്ല.എങ്കിലും അത്തരത്തിലോ മറ്റേതെങ്കിലോ തരത്തിലുള്ള ഏതെങ്കിലും കേസിലെ പ്രതിയാണ് അതിൽ ഏതെങ്കിലും ഒരാൾ എന്നത് നിയമപാലകരുടെ കെടുകാര്യസ്ഥതയ്‌ക്കോ നീതിനിഷേധത്തിനോ ന്യായീകരണമാകുന്നില്ല. സ്ത്രീകൾ ഗതികെട്ട് നടത്തിയ രാഷ്ട്രീയ പ്രതിരോധത്തെ ജയിലഴിക്കുള്ളിലിട്ട് തളർത്തിക്കളയാം എന്ന് സർക്കാരും വ്യാജപ്രചാരങ്ങളും സൈബർ ആക്രമങ്ങളും നടത്തി ഒതുക്കാം എന്ന് അരജട്ടിവാദികളും വിജയൻനായർ ഫാൻസും ധരിക്കരുത് അതൊരു മിഥ്യാധാരണ മാത്രമാണ്…
ആ മൂന്നു സ്ത്രീകളെ മാത്രമായി നിങ്ങൾക്കറസ്റ്റു ചെയ്ത് ജയിലിലിടാൻ കഴിയില്ല എന്ന് കാത്തിരുന്ന് കാണാം.
സുഗതകുമാരിയമ്മയ്ക്കോ വേറേതെങ്കിലും ആത്തോലമ്മച്ചിമാർക്ക് വേണ്ടിയോ തല്ലാൻ പോയതിനോട് യോജിപ്പില്ലെങ്കിലും ഒപ്പമുണ്ടാകും
ഭാഗ്യലക്ഷ്മി❤️
ദിയ സന❤️
ശ്രീലക്ഷ്മി അറയ്ക്കൽ ❤️
Post Your Comments