CinemaKeralaLatest News

ശബരിമലയിലെ ശ്രീകോവിലും ആചാരങ്ങളും മറ്റൊരു ബന്ധനം; ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധർമ്മശാസ്താവിന് മനസുമടുത്തു; ശബരിമലയിലെ ആചാരങ്ങളെ അടച്ചാക്ഷേപിച്ച് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടി രം​ഗത്ത്; മനസു തകർന്ന് അയ്യപ്പ ഭക്തർ

മനസു മടുത്ത് പിതാവായ പരമശിവനെയും അമ്മയായ മഹാവിഷ്ണുവിനെയും കാണാനായി യാത്രയാകുന്ന ധർമ്മ ശാസ്താവാണ് കഥയിലുള്ളത്

തിരുവനന്തപുരം; അയ്യപ്പ ഭക്തർപിന്തുടരുന്ന ശബരിമല ആചാരങ്ങളെയും , അനുഷ്ഠാനങ്ങളെയും അപമാനിച്ച് പ്രശസ്ത നടൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി രം​ഗത്ത്.

തന്റെ ഇബ്രൂസ് ഡയറി എന്ന യൂട്യൂബ് പേജിലൂടെയാണ് ഇബ്രാഹിംകുട്ടി ഹരിവരാസനം എന്ന പേരിൽ കഥകൾ എഴുതിയിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനസു മടുത്ത് പിതാവായ പരമശിവനെയും അമ്മയായ മഹാവിഷ്ണുവിനെയും കാണാനായി യാത്രയാകുന്ന ധർമ്മ ശാസ്താവാണ് കഥയിലുള്ളത്.

കൂടാതെ ഹരിവരാസനം എന്നു തന്നെയാണ് തന്റെ കഥയ്ക്കും ഇബ്രാഹിം കുട്ടി പേര് നൽകിയിരിയ്ക്കുന്നത്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തന്നെ വന്നു കാണാമെന്നും എന്തിനാണ് നീതിയുടെ വഴികളിലൂടെ പോയതെന്നുമെല്ലാം ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ
അഷ്ടബന്ധനം എന്നത് യഥാർഥത്തിൽ ഒരു ബന്ധനമാണെന്നും അതിൽ ഒരു ബന്ധനമാണ് ശ്രീകോവിലും ആചാരങ്ങളുമെന്നും കൂടി ഇബ്രാഹിം കുട്ടി കഥയിൽ പറയുന്നു.

വൻ ജനരോഷമാണ് ഇബ്രാഹിം കുട്ടിയുടെ ഈ കഥയ്ക്ക് ലഭിയ്ക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തർക്ക് മനോവിഷമം ഉണ്ടാക്കുന്നതാണ് ഇബ്രാഹിം കുട്ടിയുടെ വാക്കുകൾ.

shortlink

Related Articles

Post Your Comments


Back to top button