മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ‘ദൃശ്യം 2വിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. ചിത്രീകരണം ആരംഭിച്ചത് മൂതൽ ഉള്ള വി വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ചിത്രത്തെ തേടി ഒരു വിവാദം എത്തിയിരിക്കുകയാണ്.
ദൃശ്യം ഒന്നാം ഭാഗത്തിൽ ഏറേ പ്രധാനമായ ഒരു ലൊക്കേഷൻ ആയിരുന്നു രാജാക്കാട് പോലീസ് സ്‌റ്റേഷന്‍. ഇത് മനോഹരമായി ഒരുക്കിയ ഒരു സെറ്റായിരുന്നു. അതെ സ്ഥലത്ത് പുതിയ സെറ്റിട്ട ദൃശ്യത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ചില പ്രശ്നങ്ങൾ നേരിടെണ്ടി വന്നിരിക്കുകയാണ്. പഞ്ചായത്താണ് ഷൂട്ടിങ്ങിനെതിരെ പരാതിയുമായി രംഗതെത്തിയത്. തൊടുപുഴ കുടയത്തൂരില്‍ ദൃശ്യം സിനിമാ സംഘം, സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചെന്നാണ് പരാതി.
കുടയത്തൂര്‍ കൈപ്പകവലയില്‍ തയ്യാറാക്കുന്ന സെറ്റിനെപ്പറ്റി പരാതി ഉയര്‍ന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ഭൂമിയില്‍ തൈകള്‍ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘത്തിന്റെ സെറ്റ് . കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനത്തിന് ശേഷം കേരള സര്‍ക്കാര്‍ പച്ചതുരുത്ത് എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന്‍ പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞു.
പരാതി ലഭിച്ചതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് ഇരുപത്തി അയ്യായിരം രൂപയുടെ ബോണ്ടിന്മേല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. .
Post Your Comments