ഉസ്താദില്‍ ആദ്യം കാസ്റ്റ് ചെയ്തത് മഞ്ജുവാര്യരെ, പിന്നെ ദിവ്യ ഉണ്ണി അനിയത്തി വേഷം ചെയ്തതിന്‍റെ കാരണം

ഒരു ഹിറ്റ് അനിവാര്യമായതിനാല്‍ 'ആറാം തമ്പുരാന്‍' പോലെ ഒരു ആക്ഷന്‍ സിനിമാ ശൈലിയില്‍ 'ഉസ്താദ്' എന്ന സിനിമയുടെ തിരക്കഥ രഞ്ജിത്ത് മാറ്റി പിടിക്കുകയായിരുന്നു

സിബി മലയില്‍ – രഞ്ജിത്ത് ടീമിന്റെ ‘ഉസ്താദ്’‌ എന്ന ചിത്രം മോഹന്‍ലാലിന്‍റെ മാസ് അവതാര ശൈലി കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിയ്ക്കപ്പെട്ട സിനിമയായിരുന്നു. പക്ഷേ ‘ആറാം തമ്പുരാന്‍’ എന്ന സിനിമയുടെ മഹാ വിജയത്തെ തുടര്‍ന്ന് എടുത്ത ഉസ്താദ് ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. സിബി മലയില്‍ എന്ന സംവിധായകന്റെ ശൈലിക്ക് ചേരുംവിധമായിരുന്നു ‘ഉസ്താദ്’ എന്ന സിനിമയുടെ തിരക്കഥ ആദ്യം പൂര്‍ത്തിയായത്. സഹോദരീ – സഹോദര ബന്ധത്തിന് പ്രാധാന്യം നല്‍കികൊണ്ട് തയ്യാറാക്കിയ തിരക്കഥയില്‍ മഞ്ജുവാര്യര്‍ ആയിരുന്നു മോഹന്‍ലാലിന്‍റെ സഹോദരിയുടെ റോളില്‍ അഭിനയിക്കാനിരുന്നത്. പക്ഷേ സിബി മലയില്‍ എന്ന സംവിധായകന് ഒരു ഹിറ്റ് അനിവാര്യമായതിനാല്‍ ‘ആറാം തമ്പുരാന്‍’ പോലെ ഒരു ആക്ഷന്‍ സിനിമാ ശൈലിയില്‍ ‘ഉസ്താദ്’ എന്ന സിനിമയുടെ തിരക്കഥ രഞ്ജിത്ത് മാറ്റി പിടിക്കുകയായിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കിയപ്പോള്‍ ചിത്രത്തിലെ നായകന്‍റെ സഹോദരി വേഷത്തിനു സ്ക്രീന്‍ സ്പേസ് കുറയുകയും അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുകയും ചെയ്തു.

1999-ല്‍ ഇറങ്ങിയ ഉസ്താദ് എന്ന സിനിമ നിര്‍മ്മിച്ചത് ഷാജി കൈലാസ് തന്നെയായിരുന്നു. സിബി മലയില്‍ എന്ന സംവിധായകന്റെ ട്രീറ്റ്മെന്റിന് ഇണങ്ങാതിരുന്ന സിനിമയായിരുന്നു ഉസ്താദ്. ഷാജി കൈലാസ് സംവിധാനം ചെയ്തു സിബി മലയില്‍ നിര്‍മ്മിക്കേണ്ട സിനിമയായിരുന്നു ‘ഉസ്താദ്’. എന്ന് പ്രേക്ഷകര്‍ക്കിടയില്‍ അന്ന് വിമര്‍ശനമുണ്ടായിരുന്നു.

Share
Leave a Comment