മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ജിഎ) ഓട പണിയാനും കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെ സിനിമാതാരങ്ങൾ. മധ്യപ്രദേശിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്‍ഡില്‍ ബോളിവുഡ് നടി ദീപികാ പദുക്കോൺ ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രമുപയോഗിച്ചു വ്യാജ ഐഡികാർഡുകൾ. സോനു ശാന്തിലാല്‍ എന്ന പേരിലുള്ള കാര്‍ഡിലാണ് ദീപികയുടെ ചിത്രം കണ്ടെത്തിയത്.
കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓട നിര്‍മ്മിക്കുന്നതിനാണ് ശമ്ബളം നല്‍കിയിരുന്നത്. കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെയായി ഇത്തരം വ്യാജ കാർഡുകളിലേയ്ക്ക് പണം നല്‍കിയിരുന്നു. അതേസമയം കാര്‍ഡില്‍ പേരുള്ള ആളുകള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.
പീപാര്‍കേദ നാഗ എന്ന ഗ്രാമത്തിലെ ജിര്‍നിയ പഞ്ചായത്തിലാണ് ഇത്തരം വ്യാജ ചിത്രങ്ങളുള്ള കാര്‍ഡുകള്‍ ശ്രദ്ധയിപ്പെട്ടത്. ഇതുവഴി ലക്ഷക്കണക്കിന് രൂപ കൈപറ്റിയിട്ടുണ്ടെന്നാണ് ജില്ല ഭരണകൂടം കരുതുന്നത്. എന്നാൽ കാര്‍ഡിലെ പേരുകാരെ അന്വേഷിച്ചെങ്കിലും തങ്ങള്‍ ഒരിക്കല്‍പേലും പണം കൈപറ്റിയിട്ടില്ലെന്നും . തട്ടിപ്പിന്റെ പിന്നില്‍ പഞ്ചായത്ത് അധികൃതരാണെന്നും ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ പറഞ്ഞു.
Post Your Comments