GeneralLatest NewsMollywoodNEWS

ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു; ചര്‍ച്ചയായി രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ

അങ്ങനങ്ങു പോയാലോ..!ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞിട്ടു പോയാ മതി

പൃഥ്വിരാജിന് ജന്‍മദിനാശംകള്‍ നേര്‍ന്നു കൊണ്ടുള്ള രമേഷ് പിഷാരടിയുടെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ ഡിക്ഷ്ണറിയില്‍ മൊത്തം തപ്പിയാണ് പൃഥ്വിരാജിനുള്ള ആശംസ പിഷാരടി തയാറാക്കിയിരിക്കുന്നത്. ” Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.” രമേഷ് പിഷാരടി കുറിച്ചു. പിഷാരടിയുടെ പോസ്റ്റിനു രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

read  also:അമ്ബിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത് ; നവ്യ പറയുന്നു

”ശശി തരൂര്‍: ഞാന്‍ നിന്റെ മുന്നില്‍ തോറ്റുപോയി…ഉണ്ണീ…, ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു?” വാട്ട് ആ ബോംബാസ്റ്റിക് ആശംസ, അങ്ങനങ്ങു പോയാലോ..!ആ എഴുതി വെച്ചിരിക്കുന്ന ഇംഗ്ലീഷിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞിട്ടു പോയാ മതി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഫുള്‍ പഠിച്ചെടുത്ത പോലെ ഉണ്ടല്ലോ ബ്രോ, വാക്കുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയത് കൊണ്ടാവും ഇത്രയും ലേറ്റ് ആയത് അല്ലേ? എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button