CinemaGeneralMollywoodNEWS

തിയേറ്ററില്‍ ഇറങ്ങാന്‍ ഭാഗ്യമുണ്ടായില്ല: മുകേഷ് നായകനായ മലയാള സിനിമയുടെ അപൂര്‍വ്വ വിധി ഇങ്ങനെ!

പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല

ചില സിനിമകളുടെ വിധി ഏറെ വിചിത്രമാണ്. അങ്ങനെയൊരു അപൂര്‍വ വിധിയില്‍ കാലം കരുതി വച്ച സിനിമയായിരുന്നു മുകേഷ് നായകനായ ‘പ്രവാചകന്‍’. സാഗാ ഫിലിംസ് വിജയ പ്രതീക്ഷയോടെ വിതരണത്തിനെടുത്ത സിനിമയുടെ വീഡിയോ കാസറ്റുകള്‍ എങ്ങനെയോ ലീക്കായി. അതോടെ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. കുടുംബ പശ്ചാത്തലത്തിൽ ഹ്യൂമറും പ്രണയവുമൊക്കെയായിട്ട് പോകുന്ന ചിത്രമായിരുന്നു മുകേഷ് നായകനായ ‘പ്രവാചകന്‍’. പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘പ്രവാചകന്‍’ 1993-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു.

തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പോയ മുകേഷ് നായകനായ പ്രവാചകന്‍ എന്ന സിനിമയെക്കുറിച്ച് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ ഗായത്രി അശോക്‌ പങ്കുവച്ചത്.

‘പ്രവാചകന്‍’ എന്ന സിനിമ റീലിസിന് ഒരുങ്ങുന്ന അവസരത്തിൽ സിനിമാ ലോകത്തെ തന്നെ നടുക്കി കൊണ്ട് പ്രത്യേകിച്ച് സാഗ ഫിലിംസിന് വലിയ ഞെട്ടലുണ്ടാക്കി കൊണ്ട് സിനിമയുടെ വീഡിയോ കാസറ്റുകൾ എങ്ങനെയോ ലീക്കായി.  കാസറ്റ് എങ്ങനെ ലീക്കായി എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല. രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് അത് ലീക്കായേക്കും. ഒന്നുകിൽ സെൻസർ ചെയ്യുമ്പോൾ വരാം, അല്ലെങ്കിൽ ലാബിൽ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ടേന്ന് തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്’.

shortlink

Related Articles

Post Your Comments


Back to top button