BollywoodGeneralLatest NewsNEWS

പത്ത് വര്‍ഷമായി അനുഭവിക്കുന്നു, സര്‍ജറി മാത്രമാണ് ഏക പോംവഴി, നീണ്ട നാളത്തെ ചികിത്സ !! ഒരു സര്‍ജറിയും ചെയ്യാതെ ഞൊണ്ടിയും നടന്നും ഓടിയും പരിക്ക് ഭേദമായതിനെക്കുറിച്ചു നടൻ

ബലം വര്‍ദ്ധിപ്പിക്കാനുള്ള നീണ്ട നാളത്തെ ചികിത്സയിലൂടെ കടന്നുപോയി.

പത്ത് വര്‍ഷത്തിലേറെയായി തന്നെ അലട്ടിയിരുന്ന പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച കാര്യം പങ്കുവച്ചു നടന്‍ അനില്‍ കപൂര്‍. കണങ്കാലിന് മുകളിലായി ഉണ്ടായിരുന്ന അസ്വസ്ഥത പൂര്‍ണ്ണമായും ഭേദമായെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചത് ഡോ. ഹാന്‍സ് മുള്ളര്‍ ആണെന്നും അനിൽ കപൂർ പറയുന്നു.

read also:നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകല്‍ മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ; രൂക്ഷമായ വിമർശനവുമായി നടന്‍ ആദിത്യന്‍

സര്‍ജറി മാത്രമാണ് ഏക പോംവഴി എന്നാണ് ഡോകടർമാർ പറഞ്ഞിരുന്നതെന്നും എന്നാൽ വിവിധ തരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് മുള്ളർ പരിക്ക് മാറ്റിയതെന്നും അനില്‍ വ്യക്തമാക്കി. ”ലോകത്തിലെ പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും എല്ലാവരും പറഞ്ഞത് സര്‍ജറി മാത്രമാണ് വഴി എന്നാണ്. ഡോ. മുള്ളര്‍ മാത്രമായിരുന്നു എന്റെ ഏക ആശ്രയം. ബലം വര്‍ദ്ധിപ്പിക്കാനുള്ള നീണ്ട നാളത്തെ ചികിത്സയിലൂടെ കടന്നുപോയി. ഈ നാളുകളില്‍ ഒരു സര്‍ജറിയും ചെയ്യാതെ ഞൊണ്ടിയും നടന്നും ഓടിയും സ്‌ക്കിപ്പിങ് ചെയ്യിപ്പിച്ചുമൊക്കെയാണ് മുള്ളര്‍ ചികിത്സിച്ചത്.” താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button