GeneralLatest NewsMollywoodNEWS

നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകല്‍ മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ; രൂക്ഷമായ വിമർശനവുമായി നടന്‍ ആദിത്യന്‍

ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം 'അച്ഛന്‍'അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവന തുടർന്ന് നടി പാർവതി അമ്മ സംഘടനയിൽ നിന്നും രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍വ്വതി, രേവതി, പദ്മപ്രിയ എന്നിവര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ‘സിനിമയിലെ ധാര്‍മികത; പാര്‍വതിയും, പത്മപ്രിയയും, രേവതിയും തത്സമയം’ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലൈവ് വീഡിയോ വൈറല്‍ ആയതിനു പിന്നാലെ നിരവധി ആളുകളും അഭിപ്രായം കമന്റുകളിലൂടെ പങ്ക് വച്ച്‌ രംഗത്ത് എത്തുകയുണ്ടായി. ഇതിനിടയില്‍ നടന്‍ ആദിത്യന്‍ ജയന്‍ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നത്.

”നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകല്‍ മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചര്‍ച്ച വയ്ക്കരുത്. ഈ നാല് പേര്‍ക്ക് വേറെ എന്തോ പ്രശ്നങ്ങള്‍ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞത്. നികേഷിനെ പോലെ കുന്നായ്മ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ ഒരു ഇഷ്യൂ മാത്രമാണ് ഇത്,ഒരു സംഘടന വിട്ടു പോയവരെ എങ്ങനെ സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഉള്‍പ്പെടുത്തും പിന്നെ ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് നിങ്ങള്‍ക്കു ഉള്ളത്? ഒപ്പം,ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം ‘അച്ഛന്‍’അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്,നിങ്ങള്‍ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈന്‍ഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയില്‍ വില ഉണ്ടാക്കിയെടുക്കു,നിങ്ങള്‍ക്ക് ദിലീപിനെ പുറത്താക്കാന്‍ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച്‌ പോയി,നിങ്ങള്‍ക്കു ഇനി എന്ത് വേണം” നടന്‍ ആദിത്യന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button