തമിഴിലെ സൂപ്പര്‍താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനൊപ്പമുള്ള മാര്‍ക്കോണി മത്തായിക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. നിത്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ടനാളായി മലയാള സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.
എന്നാൽ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്, അതിനാല്‍ വൈകാതെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ഇന്ദു വ്യക്തമാക്കി. ഒക്ടോബര്‍ 30ഓടെ കേരളം നിയന്ത്രണം കടുപ്പിച്ചതിനാല്‍ ഇന്‍ഡോര്‍ രംഗങ്ങളാവും ആദ്യം ചിത്രീകരിക്കുക. പൂര്‍ണമായും കേരളത്തിലാകും ഷൂട്ടിങ് നടക്കുക.
കൂടാതെ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ദേശിയ പുരസ്‌കാര ജേതാവ് അബു സലിമിന്റെ ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിലാണ് ഇന്ദു സഹസംവിധായികയായി മുൻപ് പ്രവർത്തിച്ചിട്ടുള്ളത്.
Post Your Comments