Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

അച്ഛന്‍ മരിച്ചതോടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച്‌ ജോലിക്കായി ഇറങ്ങി, 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്ബാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്‍കി; നടി മന്യ

സത്യ പട്ടേലുമായുള്ള വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയിയെ വിവാഹം ചെയ്ത മന്യഇപ്പോൾ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ്

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് മന്യ.ജോക്കർ, അപരിചിതൻ, കുഞ്ഞികൂനൻ, വക്കാലത്ത് നാരായണൻ കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മന്യ വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ മന്യ തന്റെ കുട്ടിക്കാലത്തെ ക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സിനിമ അഭിനയത്തിന് ശേഷം പഠിച്ച്‌ ഒരു ജോലി നേടിയ അനുഭവ കഥയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പോസിറ്റീവ് സ്റ്റോറികള്‍ പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മന്യയുടെ കുറിപ്പ് വന്നിരിക്കുന്നത്. ഒരിക്കലും നിങ്ങളുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞാന്‍ ഇത് പോസ്റ്റുചെയ്തതെന്നും നടി പറയുന്നു.

read  also:രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു, ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല; സ്വയംവരവുമായി താരം

” എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും കഴിയും. കൗമാര പ്രായത്തില്‍ എന്റെ പപ്പ ഞങ്ങളെ വിട്ടുപോയി. അന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച്‌ ഞാന്‍ ജോലിക്കായി ഇറങ്ങി. ഒരു നടി എന്ന നിലയില്‍ 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്ബാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്‍കി. ഞാന്‍ പിന്നീട് വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. ഒരു ഐവി ലീഗില്‍ പഠിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എനിക്ക് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു.

read  also:കണ്ടിട്ട് കൊതിയാവുന്നു; വീട്ടിലുള്ളവരെയും കാണുമ്ബോഴും തോന്നാറുണ്ടോ ഈ കൊതി? കിടിലം മറുപടിയുമായി അപര്‍ണ നായര്‍

ഞാന്‍ ആദ്യമായി കാമ്ബസിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കരഞ്ഞുപോയി, അന്ന് വളരെയധികം കരഞ്ഞു. കുട്ടിക്കാലത്ത് ഞാന്‍ സ്‌നേഹിച്ച കാര്യങ്ങള്‍ തുടരാന്‍ കഴിഞ്ഞതിന്റെ സന്തോഷ കണ്ണീരായിരുന്നു അത്. പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ മാത്തമാറ്റിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു കോഴ്‌സ് 4 വര്‍ഷം പൂര്‍ത്തിയാക്കുക, ഓണേഴ്‌സ് (4.0 ജിപിഎ) ബിരുദം നേടി, പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് നേടുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു. ക്ഷീണിതയായിരുന്നതിനാല്‍ പലതവണ കോഴ്‌സ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു, ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. വിദ്യാഭ്യാസം നിങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കുന്നു. എന്റെ അറിവ് എന്നില്‍ നിന്ന് എടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ അനന്തമായ പ്രപഞ്ചത്തില്‍ നിങ്ങള്‍ എത്ര ചെറുതാണെന്ന് മനസ്സിലാക്കുന്നതിനനുസരിച്ച്‌ നിങ്ങള്‍ കൂടുതല്‍ അറിവ് നേടുന്നു, കൂടുതല്‍ വിനയാന്വിതനായിത്തീരുന്നു. നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ്, എല്ലായ്‌പ്പോഴും അത് ഓര്‍ക്കുക. നിങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ്. എന്റെ ഈ കഥ ഒരാളായെങ്കിലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു.” മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

manya_

read also:രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു, ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല; സ്വയംവരവുമായി താരം

2008 ലായിരുന്നു മന്യയുടെ വിവാഹം. എന്നാൽ സത്യ പട്ടേലുമായുള്ള വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയിയെ വിവാഹം ചെയ്ത മന്യഇപ്പോൾ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments


Back to top button