GeneralLatest NewsMollywoodNEWS

ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്; ഇടവേള ബാബുവിനോട് പാര്‍വതി

അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു പങ്കുവച്ച മോശം പരാമർശങ്ങൾക്കെതിരെ വിമര്ശനം ഉന്നയിച്ച നടി പാർവതി താര സംഘടനായ അമ്മയിൽ നിന്നും രാജീവച്ചിരുന്നു. ഇപ്പോഴിതാ ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‌ വീണ്ടും വിമർശനവുമായി പാര്‍വതി രംഗത്ത്. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു പാര്‍വതിയുടെ പ്രതികരണം.

അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പാര്‍വതിയുടെ മറുപടി.

 read also:രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു, ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല; സ്വയംവരവുമായി താരം

‘എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. ഡിസ്റെസ്പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്‍മാര്‍ ചേര്‍ന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ’, പാര്‍വതി പറഞ്ഞു.

ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്‍കുന്നതുകൊണ്ടാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നുണ്ടായതെന്നും പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button