കോവിഡ് വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിൽ തിയറ്ററുകൾ അടച്ചിട്ടതോടെ രാജ്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരിലേക്ക് എത്തിയത്. നെറ്റ്ഫ്ലിക്സിനും ആമസോണ്‍ പ്രൈമിനുമാണ് അരാധകര്‍ ഏറെയും. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയില്‍.
നെറ്റ്ഫ്ളിക്സിനും ആമസോണ്‍ പ്രൈമിനും നിയന്ത്രണം വേണമെന്ന് കാട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. സെന്‍സര്‍ഷിപ്പില്ലാതെയാണ് സിനിമകളും ഡോക്യുമെന്ററികളും സീരീസുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ഇ വിഷയത്തിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
അടുത്തിടെ നെറ്റ്ഫ്ലിക്സില്‍ വന്‍കിട വായ്പകള്‍ വരുത്തിവച്ച് രാജ്യം വിടുകയോ ജയിലിലാവുകയോ ചെയ്ത ശതകോടീശ്വരന്‍മാരെക്കുറിച്ചുള്ള ‘ബാഡ് ബോയ് ബില്യണേഴ്സ് എന്ന ഡോക്യുമെന്ററി സീരീസ് റിലീസ് ചെയ്തതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനിന്നും വിമർശനം ഉയരുകയും ചില കോടതികള്‍ പ്രദർശനാനുമതി തടയുകയും ചെയ്തിരുന്നു സുപ്രീംകോടതിയുടെ പുതിയ നീക്കത്തിലൂടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും നിയന്ത്രണം കൊണ്ടുവരുമോ എന്നാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.
Post Your Comments