മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളും, വിവിധ പാചക രീതികളും വേറിട്ട രീതിയിലും പുതുമയോടെയും അവതരിപ്പിച്ച ഷെഫാണ് ഡോ. ലക്ഷ്മി നായർ.
മലയാളികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ കാഴ്ച്ചക്കാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷിയായത്. മുന്നോട്ടുള്ള ജീവിതത്തിനായി വീട്ടിൽ ഭക്ഷണം പാകം ചെയ്ത് വഴിയോരത്ത് വിറ്റിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ ഒരു ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സജ്ജന കണ്ണീരോടെ തുറന്ന് പറയ്ഞ്ഞത്.
ഇപ്പോൾ സജനയെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്ത് വന്നിരിയ്ക്കുകയാണ് ലക്ഷ്മി നായർ. സോഷ്യൽ മീഡിയയിലൂടെയാണ് താരം പിന്തുണ അറിയിച്ചിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം….
എറണാകുളത്ത് വഴിയരികില്‍ ബിരിയാണിയും ഊണും വില്‍പ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്ന സജ്ന ഷാജി എന്ന ട്രാന്‍സ് വുമണിനെ ആക്ഷേപിക്കുകയും കച്ചവടം തടയുകയും ചെയ്ത സംഭവം വളരെ വിഷമത്തോടെയാണ് കേട്ടത്.
അവരും നമ്മെപ്പോലെ മനുഷ്യരല്ലേ? പിന്നെന്തിനീ വേര്‍തിരിവ്? മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന സജ്നയെപ്പോലുള്ളവരെ നാം പിന്തുണയ്ക്കണം. സജ്‌ന ഷാജിയെയും സുഹൃത്തുക്കളെയും ചേര്‍ത്തു പിടിച്ചുകൊണ്ട് എന്‍റെ എല്ലാവിധ സപ്പോര്‍ട്ടും നല്‍കുന്നു…
Post Your Comments