
ജീവിക്കാനായി റോഡരികില്‍ ഭക്ഷണം വില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജ്‌ന ഷാജിക്കു നേരെ ആക്രമണമുണ്ടായതിൽഅപലപിച്ച ചലച്ചിത്ര നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ബിരിയാണി വില്‍ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഇരുമ്ബനത്താണ് സജ്‌ന ഷാജിക്കൊപ്പം ബിരിയാണി വില്‍പനയില്‍ താരം പങ്കാളിയാകുക.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ചിലര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണെന്ന് ഓര്‍മ്മിപ്പിക്കാനുമാണ് പരിപാടിയില്‍ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
സജ്‌ന ഷാജിക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ അറിയിച്ചു.
Post Your Comments