CinemaLatest NewsNEWS

ഒരു ഫ്ളാറ്റിൽ 1 അവാർഡ് മതി; എനിക്ക് വേണ്ടി നിവിൻ പോളി വഴിമാറി തന്നതാണ്; സുരാജ് വെഞ്ഞാറമൂട്

വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം കൈവന്നത്

ഇത്തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേണ്ടി നിവന്‍ പോളി തനിക്ക് വഴിമാറി തന്നതാണെന്ന് സുരാജ് വെഞ്ഞാറമൂട്, അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ സുരാജ് വെഞ്ഞാറമൂടും നിവിന്‍ പോളിയും തമ്മിലായിരുന്നു മത്സരം കടുത്തത്.

എന്നാൽ മൂത്തോനിലെ അഭിനയത്തിന് നിവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം കൈവന്നത്.

എന്നാൽ ‘ഞാന്‍ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് നിവിന്‍ മാറിത്തന്നത്. ഞങ്ങള്‍ രണ്ടാളും ഒരു ഫ്‌ലാറ്റിലാണ്. സ്‌കൈലൈന്‍ അപാര്‍ട്‌മെന്റില്‍. ഒരു ഫ്‌ലാറ്റിലേയ്ക്ക് ഒരവാര്‍ഡ് മതി. ആള്‍ക്കും കിട്ടിയല്ലോ.’ എന്നും സുരാജ് വ്യക്തമാക്കി.

കഴിഞ്ഞ തവണ’അന്ന് ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത്, ഇവിടെ എനിക്ക് ഹാസ്യതാരത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. എന്റെ അമ്മ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിച്ചത് ഹാസ്യതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയാണ് ‘ഇനി അങ്ങോട്ട് വരാനിരിക്കുന്ന സിനിമകളില്‍ അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളാണ്. ഏത് വേഷം വന്നാലും ഞാന്‍ ചെയ്യും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഹ്യൂമര്‍ കഥാപാത്രമാണെന്നും താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button